വന നിയമ ഭേദഗതിക്കെതിരെ പി.വി. അൻവർ എം.എൽ.എ നയിക്കുന്ന വയനാട് പാർലമെന്റ് മണ്ഡലം ജനകീയ യാത്രക്ക് ഇന്ന് തുടക്കമാകും. യാത്രക്ക് തുടക്കം കുറിച്ചുകൊണ്ട് പൊതുസമ്മേളനം വൈകുന്നേരം പനമരത്ത് നടത്തും.
തുടർന്ന് 4 ന് രാവിലെ പനമരത്തു നിന്നും ആരംഭിക്കുന്ന ജനകീയ യാത്ര കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി ചുറ്റി കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിൽ സമാപിക്കും.
5 ന് രാവിലെ ഏറനാട് മണ്ഡലത്തിലെ ചാത്തല്ലൂരിൽ നിന്നും ആരംഭിച്ച് മമ്പാട്, വണ്ടൂർ, പോത്തുകൽ-വഴിക്കടവ് വഴി എടക്കര ബസ് സ്റ്റാന്റിൽ സമാപിക്കും. സമാപന സമ്മേളനം ഇ.ടി.മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്യും.