തിരുവനന്തപുരം നെടുമങ്ങാട് വീട്ടിലെ കിണറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് സ്വദേശി ബൈജുവാണ് മരിച്ചത്. ബൈജു മരിച്ച ദിവസം രാവിലെ ബൈജുവിൻ്റെ വീട് പൂർണമായും കത്തി നശിപ്പിച്ചിരുന്നു. എന്നാൽ തീ പിടിച്ച സമയത്ത് ബൈജു വീട്ടിൽ ഉണ്ടായിരുന്നില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.