സീറോ മലബാര്‍ സഭയുടെ സിനഡ് യോഗം ഇന്ന് തുടങ്ങും. സഭാ ആസ്ഥാനമായ കൊച്ചിയിലെ കാക്കനാട് സെന്റ് തോമസ് മൗണ്ടിലാണ് യോഗം ചേരുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള 54 ബിഷപ്പുമാര്‍ പങ്കെടുക്കും.
സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ സുനഹദോസ് ഉദ്ഘാടനം ചെയ്യും. എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തിലടക്കം സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ യോഗം ചര്‍ച്ചചെയ്യും. വിമത വിഭാഗത്തിനെതിരെ കര്‍ശന നടപടിയ്ക്ക് വത്തിക്കാനില്‍ നിന്ന് അനുമതിയുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.