കണ്ണൂര്‍ കാക്കയങ്ങാട് നിന്ന് മയക്കുമരുന്ന് വെച്ച് പിടികൂടിയ പുലിയെ വനത്തില്‍ തുറന്ന് വിടുന്നതില്‍ തീരുമാനം ഇന്ന് ഉണ്ടായേക്കും. ആറളം ആര്‍ആര്‍ടി ഓഫീസിലെ നിരീക്ഷണ്തതിലാണ് പുലിയുള്ളത്.
അഞ്ച് വയസിനടുത്ത് പ്രായമുള്ള ആണ്‍പുലിയെ കേബിള്‍ കെണിയില്‍ കുരുങ്ങിയ നിലയിലാണ് ജനവാസ മേഖലയില്‍ കണ്ടെത്തിയത്. പുലിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് വിലയിരുത്തല്‍.
കേബിളില്‍ കുടുങ്ങിയതിന് ശേഷം പുലി ദീര്‍ഘദൂരം സഞ്ചരിക്കാന്‍ സാധ്യതയുള്ളതിനാല്‍ എവിടെനിന്നാണ് കെണിയില്‍ കുടുങ്ങിയത് എന്നത് സംബന്ധിച്ചുള്ള വനംവകുപ്പ് അന്വേഷണം പുരോഗമിക്കുകയാണ്.