കണ്ണൂര്‍ കണ്ണപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് 9 കുറ്റവാളികള്‍ക്കുള്ള ശിക്ഷ വിധിക്കുക. മുഴുവന്‍ പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം തെളിഞ്ഞിരുമന്നു.
2005 ഒക്ടോബര്‍ മൂന്നിനാണ് റിജിത്തിനെ തച്ചന്‍കണ്ടി ക്ഷേത്രത്തിനടുത്ത് വച്ച് വെട്ടികൊലപ്പെടുത്തിയത്. ആര്‍എസ്എസ് ശാഖ നടത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ആകെയുള്ള പത്ത് പ്രതികളില്‍ ഒരാള്‍ വിചാരണക്കിടെ വാഹനാപകടത്തില്‍ മരിച്ചിരുന്നു.