വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയിലെ സുരക്ഷിത മേഖലകള്‍ അടയാളപ്പെടുത്തുന്ന സര്‍വ്വേ ഇന്ന് തുടങ്ങും. ജോണ്‍ മത്തായിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ദ സമിതി നിര്‍ദേശിച്ച സ്ഥലങ്ങളിലാണ് അടയാളപ്പെടുത്തല്‍ നടത്തുക.
പുഴയില്‍ ഉരുള്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയ സ്ഥലത്ത് നിന്നും 30 മീറ്ററും ചില ഭാഗങ്ങളില്‍ 50 മീറ്ററും സമിതി നിശ്ചയിച്ച സോണ്‍ പരിധി.
സമിതി നിര്‍ദേശിച്ച സ്ഥലങ്ങളില്‍ മാര്‍ക്ക് ചെയ്യുമ്പോള്‍ ഏതെങ്കിലും വീടുകള്‍ ഒറ്റപ്പെടുകയാണെങ്കില്‍ അവ ടൗണ്‍ഷിപ്പ് ഗുണഭോക്താക്കളുടെ പട്ടികയിലേക്ക് പരിഗണിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്.