തിരുവനന്തപുരം പൂന്തുറ മുട്ടത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ ഭീമൻ സ്രാവ് കുടുങ്ങി. വെള്ളുടമ്പൻ ഇനത്തിൽപ്പെടുന്ന സ്രാവാണ് വലയിൽ കുടുങ്ങിയത്.
വൈൽഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രതിനിധി അജിത് ശംഖുമുഖത്തിൻ്റെ നേതൃത്വത്തിൽ ഒരു കൂട്ടം മത്സ്യത്തൊഴിലാളികളാണ് വല മുറിച്ച് വെള്ളുടമ്പൻ സ്രാവിനെ രക്ഷിച്ചത്. വല മുറിച്ചതിനാൽ 3 ലക്ഷം രൂപയോളം നഷ്ടം വരുമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.