ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു. ഇന്നലെ 90,044 തീർത്ഥാടകർ ദർശനം നടത്തി. സ്പോട്ട് ബുക്കിംഗ് വഴി 24, 430 പേരും പുല്ലുമേട് പാതയിൽ 3,673 പേരും ദർശനത്തിനെത്തി. പുല്ലുമേട് വഴി തീർത്ഥാടകരെ കടത്തിവിടുന്ന സമയക്രമത്തിൽ മാറ്റം വരുത്തി ഇടുക്കി ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു.
പ്രവേശന സമയം രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയാക്കി പുന:ക്രമീകരിച്ചിട്ടുണ്ട്. കാനന പാതയിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുകയും വൈകിയുള്ള യാത്രയിൽ സുരക്ഷാ പ്രശ്നങ്ങൾ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് പ്രവേശന സമയത്തിൽ മാറ്റം വരുത്തിയത്.
മകരവിളക്ക് ദിനത്തിലെ തിരക്ക് നിയന്ത്രിക്കാൻ വെർച്വൽ, സ്പോട്ട് ബുക്കിംഗുകൾ പരിമിതപ്പെടുത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു. ഈ മാസം 14 നാണ് മകരവിളക്ക്.