വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ മരണത്തില്‍ പ്രതിഷേധം ശക്തം. ഐ.സി ബാലകൃഷ്ണനും എന്‍.ഡി അപ്പച്ചനും സ്ഥാനങ്ങള്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബത്തേരിയില്‍ നിന്ന് സിപിഐഎം നൈറ്റ് മാര്‍ച്ച് നടത്തും. സംഭവത്തില്‍ പൊലീസിന്റെയും വിജിലന്‍സിന്റെയും അന്വേഷണം തുടരുകയാണ്.
വിജയന്റെ മൊബൈല്‍ ഫോണും കത്തും ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കാനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കത്തിലെ കൈയ്യക്ഷരം സ്ഥിരീകരിക്കാന്‍ വിജയന്‍ മുന്‍പ് എഴുതിയ രേഖകള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. ഇത് ലഭിച്ച ശേഷം കോടതിയെ സമീപിച്ച് ഫോറന്‍സിക് പരിശോധനയ്ക്ക് അനുമതി തേടും. ഇതിനിടെ വിവാദം അന്വേഷിക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള കെപിസിസി സംഘം ഇന്ന് വയനാട്ടിലെത്തും.