തിരുവന്തപുരം നെടുമങ്ങാട് തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തിൽ മൂർഖൻ പാമ്പ് ചുറ്റി. പാമ്പിനെ വലിച്ചെറിഞ്ഞത് കൊണ്ട് വലിയ അപകടം ഒഴിവായി. ജോലിക്കിടെയുള്ള വിശ്രമത്തിനിടയിലാണ് കഴുത്തിൽ മൂർഖൻ പാമ്പുചുറ്റിയത്.
കടിയൂർകോണം സ്വദേശി ഷാജിയുടെകഴുത്തിലാണ് മൂർഖൻ പാമ്പ്ചുറ്റിയത്. ഭക്ഷണം കഴിച്ച ശേഷം ജോലിസ്ഥലത്ത് തന്നെ കിടക്കുകയായിരുന്ന ഷാജിയുടെ കഴുത്തിൽ മൂർഖൻ പാമ്പ് ഇഴഞ്ഞ് കയറുകയായിരുന്നു. ഒടുവിൽ പാമ്പിനെ മറ്റ് തൊഴിലാളികൾ അടിച്ചുകൊന്നു.