ശബരിമല മകരവിളക്ക് മഹോത്സവത്തിനുള്ള തിരുവാഭരണഘോഷയാത്ര പന്തളം വലിയ കോയിക്കല്‍ ക്ഷേത്രശ്രീകോവിലില്‍ നിന്ന് ആരംഭിച്ചു. ഘോഷയാത്ര മകരവിളക്ക് ദിവസം ഉച്ചയോടെ വലിയാനവട്ടത്ത് എത്തിച്ചേരും.
ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നരേന്ദ്രമോദി പങ്കെടുക്കില്ല
അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കര്‍ പങ്കെടുക്കും.
ഈ മാസം 20 നാണ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. വാഷിങ്ടന്‍ ഡിസിയിലെ യുഎസ് ക്യാപിറ്റോളില്‍ യുഎസ് സമയം ഉച്ചയ്ക്ക് 12 മണിക്കാണ് ചടങ്ങ്. സന്ദര്‍ശന വേളയില്‍ അമേരിക്കയിലെ വിവിധ പ്രതിനിധികളുമായും എസ്.ജയശങ്കര്‍ ചര്‍ച്ച നടത്തും.