ഇടുക്കി മൂന്നാറിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി.മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റ് സൈലന്റ് വാലി ഡിവിഷനിലാണ് 10 വയസിലധികം പ്രായം വരുന്ന കടുവയുടെ ജഡം കണ്ടെത്തിയത്.
തേയില തോട്ടത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് ഫീൽഡ് നമ്പർ 23-ൽ ജഡം കണ്ടെത്തിയത്. പ്രായാധിക്യം മൂലം ചത്തതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ദേവികുളം റെയിഞ്ച് ഓഫീസർ പി.വി.വെജി പറഞ്ഞു. പോസ്റ്റ്മോർട്ടം പിന്നീട് നടത്തും