തിരുവനന്തപുരം കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞുവീണയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതായി പരാതി. അന്തിയൂർക്കോണം ചിറ്റിയൂർക്കോട് സ്വദേശിയാണ് ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞുവീണത്. നാട്ടുകാർ കാട്ടക്കട പൊലീസിൽ വിവരം അറിയിച്ചെങ്കിലും സമയത്തിന് എത്തിയില്ലെന്നാണ് പരാതി.
തുടർന്ന് നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് കട്ടാക്കട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഒറ്റശേഖരമംഗലം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലായിരുന്നതും വാഹനം ഇല്ലാതിരുന്നതുമാണ് വൈകിയെത്താൻ കാരണമെന്നുമാണ് പൊലീസിൻ്റെ വിശദീകരണം.