നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധി തുറന്നു പരിശോധിക്കാൻ കളക്ടറുടെ ഉത്തരവ്. സബ് കളക്ടർ ആൽഫ്രഡിന്റെ സാന്നിധ്യത്തിൽ കല്ലറ തുറന്നു പരിശോധിക്കും. ജില്ലാ കളക്ടർ, DYSP തുടങ്ങിയവർ എത്തിയിട്ട് മാത്രമാകും നടപടികൾ തുടങ്ങുക.
അതേസമയം ഭർത്താവ് സമാധിയായതാണെന്നും സമാധി തുറക്കാൻ അനുവദിക്കില്ലെന്നും കുടുംബം അറിയിച്ചു. സമാധി തുറക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് ഗോപൻസ്വാമിയുടെ മകൻ രാജസേനനും പ്രതികരിച്ചു.