Share this Article
അമരക്കുനിയില്‍ വീണ്ടും കടുവയുടെ ആക്രമണം; ആടിനെ കടിച്ചു കൊന്നു
Leopard

വയനാട് അമരക്കുനിയില്‍ വീണ്ടും കടുവയുടെ ആക്രമണം.ഊട്ടിക്കവലയില്‍ ആടിനെ കടിച്ചു കൊന്നു.പായിക്കണ്ടത്തില്‍ ബിജുവിന്റെ ആടിനെയാണ് കടുവ കൊന്നത്. വീട്ടുകാര്‍ ബഹളം വച്ചതോടെ കടുവ ആടിനെ ഉപേക്ഷിച്ച് ഓടുകയായിരുന്നു.

കഴിഞ്ഞ ദിവസം തൂപ്രയിലും കടുവ ഒരാടിനെ കൊന്നിരുന്നു.  ഇതോടെ അമരക്കുനിയില്‍ കടുവ പിടിച്ച വളര്‍ത്തു മൃഗങ്ങളുടെ എണ്ണം നാലായി. ജനവാസ മേഖലയില്‍ ഇറങ്ങുന്ന  കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമം തുടരുകയാണ്. കുങ്കിയാനകളെ അടക്കം പ്രദേശത്ത് കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു.മൂന്ന് കൂടുകളും സ്ഥാപിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories