ശബരിമലയിൽ മകരവിളക്ക് ഇന്ന് നടക്കും.തിരുവാഭരണ ഘോഷയാത്ര പമ്പ വലിയാനവട്ടത്തെത്തി. വലിയ നോട്ടത്ത് വച്ച് ദേവസ്വം അധികൃതരും അയ്യപ്പഭക്തരും ചേർന്ന് തിരുവാഭരണ സംഘത്തിന് വരവേൽപ്പ് നൽകി.
അഞ്ചു മണിയോടെ തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിൽ എത്തും. വൈകിട്ട് ആറരയ്ക്കാണ് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന.