പെരിയ ഇരട്ട കൊലപാതക കേസ് നടത്തിപ്പിനായി സിപിഐഎമിന്റെ പണ പിരിവ് . ജില്ലയിലെ പാര്‍ട്ടി മെമ്പര്‍മാര്‍ 500 രൂപയും, ജോലിയുള്ളവര്‍ ഒരു ദിവസത്തെ വേതനവും നല്‍കണം. സ്‌പെഷ്യല്‍ ഫണ്ട് എന്ന പേരിലാണ് പണ പിരിവ്. കേസ് നടത്തിപ്പിനായി രണ്ടുകോടി സമാഹരിക്കുകയാണ് ലക്ഷ്യം.
നിറത്തിന്റെ പേരിലുള്ള അധിക്ഷേപം; നവവധു ജീവനൊടുക്കിയ സംഭവത്തിൽ ബന്ധുക്കൾ പുതിയ പരാതി നൽകും
നിറത്തിന്റെ പേരിലുള്ള നിരന്തര അധിക്ഷേപത്തെ തുടർന്ന് നവവധു ജീവനൊടുക്കിയ സംഭവത്തിൽ ബന്ധുക്കൾ ഇന്ന് പുതിയ പരാതി നൽകും. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും മാനസിക പീഡനം ഉൾപ്പെടെ വ്യക്തമാക്കി കൊണ്ടുള്ളതാകും പരാതി. നവ വധു ഷഹാനയുടെ ബന്ധുക്കളുടെ വിശദമായ മൊഴിയും കൊണ്ടോട്ടി പൊലീസ് രേഖപ്പെടുത്തും.