വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെയും മകന്റെയും മരണത്തില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍, കെ.കെ ഗോപിനാഥന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
കല്‍പ്പറ്റ ജില്ല സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ പ്രതികളെ ഇന്നു വരെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു. ജാമ്യാപേക്ഷ തള്ളിയാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. മൂന്ന് പ്രതികളും നിലവില്‍ ഒളിവിലാണ്.
വിജയന്റെ ആത്മഹത്യക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് ഐ സി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ക്ക് എതിരെ പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസ് എടുത്തത്.