ഓപ്പറേഷൻ സേഫ് കാസറഗോടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കുടുങ്ങി ലഹരി മാഫിയ സംഘങ്ങൾ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലഹരി മരുമായി നിരവധി പേരെ പോലീസ് പിടികൂടി. പ്രതികളിൽ അധികവും യുവാക്കന്മാരും സ്ത്രീകളുമാണ്.
ജയിലിൽ ബീഡി കച്ചവടം; ജയിൽ ജീവനക്കാരൻ അറസ്റ്റിൽ
ത്യശ്ശൂര്‍ വിയൂര്‍ അതീവ സുരക്ഷാ ജയിലില്‍ ബീഡി കച്ചവടം നടത്തിയ ജയില്‍ ജീവനക്കാരന്‍ അറസ്റ്റില്‍.അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഷംസുദ്ദീന്‍ കെപി ആണ് അറസ്റ്റില്‍ ആയത്.
കഴിഞ്ഞദിവസം ജയില്‍ സൂപ്രണ്ടിനെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഷംസുദ്ദീന്റെ ബാഗില്‍ നിന്ന് അഞ്ചു പാക്കറ്റ് ബീഡി സോക്‌സില്‍ പൊതിഞ്ഞ നിലയില്‍ കിടക്കക്ക് അടിയില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു. ഈ സമയത്ത് ജയില്‍ ജീവനക്കാരുടെ വിശ്രമമുറിയിലായിരുന്നു ഷംസുദ്ദീന്‍.
പ്രതികള്‍ക്ക് ജയിലില്‍ ബീഡി നല്‍കുകയും ബന്ധുക്കളുടെ കയ്യില്‍ നിന്ന് പുറത്തുവച്ച് പണം വാങ്ങുന്നതും ആയിരുന്നു രീതി എന്നാണ് പ്രാഥമിക നിഗമനം.