മുല്ലപ്പെരിയാര്‍ പുതിയ മേല്‍നോട്ട സമിതി എന്ന തീരുമാനം സംസ്ഥാനത്തിന് ആശ്വാസകരമെന്ന് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ്. കേരളത്തിന്റെ വര്‍ഷങ്ങള്‍ ആയുള്ള ആവശ്യം ആണ് അംഗീകരിക്കപ്പെട്ടത്. വിഷയത്തില്‍ ഒരു റീ ഓപ്പണിങ് ഉണ്ടാകുന്നതോടെ സംസ്ഥാന സര്‍ക്കാരിനും ഇടപെടാന്‍ അവസരം ഉണ്ടാകും. പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ ആവശ്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷയെന്നും എം പി പറഞ്ഞു.