ഇത്തവണയും പതിവ് തെറ്റിക്കാതെ ഭീമന്‍ ചേന വിളയിച്ചിരിക്കുകയാണ് ഇടുക്കി അടിമാലി കൂമ്പന്‍പാറ സ്വദേശിയും കര്‍ഷകനുമായ അമ്പലത്തിങ്കല്‍ സുരേന്ദ്രന്‍.ഇത്തവണ സുരേന്ദ്രന്‍ വിളയിച്ച ചേനക്ക് നൂറ് കിലോയ്ക്കടുത്ത് തൂക്കമുണ്ട്. മുമ്പ് സുരേന്ദ്രന്‍ കാര്‍ഷിക മേളകളിലെ വിളപ്രദര്‍ശന മത്സരരംഗത്ത് സജീവ സാന്നിധ്യമായിരുന്നു.തികച്ചും ജൈവ രീതിയിലാണ് സുരേന്ദ്രന്റെ കൃഷി.
കാല്‍ നൂറ്റാണ്ടോളമായി കാര്‍ഷികവൃത്തിയിലൂടെ ജീവിതം മുമ്പോട്ട് കൊണ്ടുപോകുന്നയാളാണ് അടിമാലി കൂമ്പന്‍പാറ സ്വദേശി സുരേന്ദ്രന്‍. തന്റെ കൃഷിയിടത്തില്‍ ഭീമന്‍ ചേനയും കപ്പയും കാച്ചിലുമൊക്കെ വിളയിച്ചെടുക്കുകയെന്നത് സുരേന്ദ്രന്‍ കാലങ്ങളായി തുടര്‍ന്ന് പോരുന്ന കൃഷി രീതിയാണ്. ഇത്തവണയും സുരേന്ദ്രന്‍ പതിവ് തെറ്റിച്ചില്ല.വിളവെടുത്ത ഭീമന്‍ ചേനക്ക് നൂറ് കിലോക്കടുത്ത് തൂക്കം വരുമെന്ന് സുരേന്ദ്രന്‍ പറയുന്നു.
മുമ്പ് സുരേന്ദ്രന്‍ കാര്‍ഷിക മേളകളിലെ വിളപ്രദര്‍ശന മത്സരരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. 24 വര്‍ഷം മുമ്പാണ് ആദ്യമായി സുരേന്ദ്രന്‍ കാര്‍ഷികമേളകളിലെ വിളപ്രദര്‍ശന മത്സരത്തിനായി ഉത്പന്നങ്ങള്‍ എത്തിക്കാനായുള്ള ശ്രമം ആരംഭിച്ചത്.പിന്നീടിങ്ങോട്ട് എല്ലാവര്‍ഷവും ഭീമന്‍ കപ്പയും ചേനയും കാച്ചിലുമൊക്കെ വിളയിക്കുന്നത് സുരേന്ദ്രനെ സംബന്ധിച്ച് സാധാരണ കാര്യമായി.
102 കിലോ തൂക്കം വരുന്ന ചേന, 110 കിലോ തൂക്കം വരുന്ന കാച്ചില്‍, 220 കിലോ തൂക്കം വരുന്ന കപ്പ, 34 കിലോ തൂക്കം വരുന്ന ഇഞ്ചിയും മഞ്ഞളുമൊക്കെ കഴിഞ്ഞ കാലത്ത് സുരേന്ദ്രന്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ചിട്ടുണ്ട്.തികച്ചും ജൈവ രീതിയിലാണ് സുരേന്ദ്രന്‍ തന്റെ കൃഷി തുടര്‍ന്ന് പോരുന്നത്.