വയനാട് പുല്‍പ്പള്ളി അമരക്കുനിയില്‍ ഭീതി പടര്‍ത്തിയ കടുവയെ പിടിക്കൂടി. ഇന്നലെ രാത്രിയോടെയാണ് തൂപ്രയില്‍ സ്ഥാപിച്ച കൂട്ടില്‍ 8 വയസ്സുളള പെണ്‍കടുവ അകപ്പെട്ടത്. 10 ദിവസേേത്താളം നീണ്ടു നിന്ന വനം വകുപ്പിന്റെയും വെറ്റിനറി സംഘത്തിന്റെയും പരിശ്രമത്തിനൊടുവിലാണ് കടുവ പിടിയിലായത്.
വ്യാഴ്ച രാവിലെ ഡ്രോണ്‍ ക്യാമറ ഉപയാഗിച്ച് നടത്തിയ തിരച്ചില്‍ വിഫലമായിരുന്നു. രാത്രിയോടെ കടുവ ദേവര്‍ഗദ്ദ-തൂപ്ര റോഡ് മുറിച്ചുകടക്കുന്നത് കാര്‍ യാത്രികര്‍ മൊബൈലില്‍ പകര്‍ത്തിയതാണ് പിടികൂടുന്നതില്‍ നിര്‍ണായകമായത്. 24മണിക്കൂറും തുടര്‍ന്ന ആര്‍.ടി സംഘത്തിന്റെ പരിശോധനക്കൊപ്പം ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ രണ്ട് കുംകിയാനകളെയും കടുവയെ പിടിക്കൂടാനായി സ്ഥലത്തെത്തിച്ചിരുന്നു.
കടുവ പുറത്തിറങ്ങിയ സാഹചര്യത്തില്‍ പുല്‍പ്പള്ളി പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും അമരക്കുനിക്കടുത്ത വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കുകയും ചെയ്തു. അഞ്ച് കൂടുകളിലാണ് കടുവക്കായി കെണിയൊരുക്കിയത്. പ്രദേശത്ത് 32 ക്യാമറ ട്രാപ്പുകളും രണ്ട് ലൈവ് ക്യാമറകളും തെര്‍മല്‍ ഡ്രോണുകളും നോര്‍മല്‍ ഡ്രോണുകളും ഉപയോഗിച്ച് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതിനിടയാണ് കടുവ കൂട്ടില്‍ ആയത്.
കടുവയുടെ ആരോഗ്യനില തൃപ്തികരമല്ലയെന്നാണ് വനം വകുപ്പിന്റെയും വെറ്റിനറി സംഘത്തിന്റെയും വിലയിരുത്തല്‍. കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയ കടുവയെ പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതിന് ശേഷമേ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റൂ.