Share this Article
9ാം ക്ലാസ് വിദ്യാര്‍ത്ഥിയെ നഗ്‌നനാക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala Police Investigate Allegations of Student Humiliation

പാലായില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ നഗ്‌നനാക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നഗ്‌ന വിഡിയോ സഹപാഠികള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചത് സിനിമയെ അനുകരിച്ചാണെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. ക്ലാസ് മുറിയില്‍ അധ്യാപകര്‍ ഇല്ലാതിരുന്നപ്പോഴാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.

കഴിഞ്ഞ ജനുവരി 10ന് സമാനരീതിയില്‍ ദൃശ്യങ്ങളെടുത്തിരുന്നു. വ്യാഴാഴ്ച വീണ്ടും സഹപാഠികള്‍ ആവര്‍ത്തിച്ചതോടെയാണ് കുട്ടി പരാതി നല്‍കിയത്. മാതാപിതാക്കള്‍ പാലാ പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories