കൊച്ചി കുസാറ്റ് ദുരന്തത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം. കുറ്റപത്രത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ ദീപക് കുമാര്‍ സാഹു ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ ചുമത്തി. അധ്യാപകരായ ഗിരീഷ് കുമാര്‍ തമ്പി, എന്‍ ബിജു എന്നിവരാണ് മറ്റ് പ്രതികള്‍.