വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ ആത്മഹത്യയില്‍ പ്രേരണാകുറ്റം ചുമത്തപ്പെട്ട എന്‍.ഡി അപ്പച്ചനും കെ.കെ ഗോപിനാഥനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും.
ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാവും ചോദ്യം ചെയ്യല്‍. മൂന്ന് ദിവസത്തേക്കാണ് ചോദ്യം ചെയ്യാന്‍ കോടതി സമയം നല്‍കിയിരിക്കുന്നത്.
നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയ്ക്ക് ഈ മൂന്ന് ദിവസങ്ങളില്‍ ഏതിലും ഹാജരാകാം. ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 9 അംഗ സംഘമാണ് ഇനിമുതല്‍ കേസ് അന്വേഷിക്കുന്നത്.