എറണാകുളം നോർത്ത് പറവൂരിൽ വീട് കയറി ഗുണ്ടാ ആക്രമണം. കുട്ടുക്കാട് സ്വദേശി അനിഷിൻ്റെ വീട്ാണ് ലഹരി മാഫിയ സംഘം ആക്രമിച്ചത്. ജോജി, ലിജോ, ബ്രിട്ടോ എന്നിവരാണ് ആക്രമണ സംഘം. കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റു. മുൻവൈരാക്യമാണ് ആക്രമണത്തിന് കാരണമെന്ന് അനിഷ് പറഞ്ഞു. പരിക്കേറ്റവർ പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.