എറണാകുളം കൂത്താട്ടുകുളത്ത് വനിതാ കൗൺസിലറെ തട്ടികൊണ്ടുപോയ സംഭവത്തില്‍ തട്ടിക്കൊണ്ടുപോകലിന് ഇരയായ കലാരാജുവിന്റെ രഹസ്യമൊഴി ഇന്ന് എടുത്തേക്കും. കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചെങ്കിലും ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കലാരാജു ഹാജരായിരുന്നില്ല.
രഹസ്യമൊഴി ലഭിച്ച ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. ഇതുവരെ നാല് പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ മുന്‍കൂര്‍ ജാമ്യംതേടി ഹൈക്കോടതിയെ സമീപിക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ഇതുവരെ ആരും കോടതിയില്‍ എത്തിയിട്ടില്ല.