Share this Article
കഠിനംകുളം കൊലപാതകം; പ്രതിയെ തിരിച്ചറിഞ്ഞു
Kadinamkulam Murder Cas

 കഠിനംകുളത്തെ വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു .പ്രതി ചെല്ലാനം സ്വദേശി ജോൺസൺ ഔസേപെന്ന് പൊലീസ് സ്ഥിരീകരിച്ചു .ഇരുവരും ഇൻസ്റ്റാഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്.


മസ്തകത്തിൽ മുറിവേറ്റ ആനയ്ക്ക് ചികിത്സ; ഇന്നത്തെ ദൗത്യം പുനരാരംഭിച്ചു

തൃശൂർ അതിരപ്പള്ളിയിലെ മസ്തകത്തിൽ മുറിവേറ്റ ആനയ്ക്ക് ചികിത്സ നൽകുന്നതിനുള്ള ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിൻറെ ഇന്നത്തെ ദൗത്യം പുനരാരംഭിച്ചു. 20 അംഗ സംഘത്തെ 50 ആയി ഉയർത്തിയാണ് ദൗത്യം ആരംഭിച്ചത്.

 ഇന്നലെ ഉൾക്കാട്ടിലേക്ക് വലിഞ്ഞ ആനയെ കണ്ടെത്താൻ ഇന്ന് കൂടുതൽ മേഖലകളിൽ തെരച്ചിൽ നടത്താനാണ് നീക്കം. അതേസമയം അതിരപ്പിള്ളി - കാലടി പ്ലാന്റേഷൻ ഭാഗത്ത് മൂന്നിടത്ത്  പരിക്കേറ്റ ആനയെ  കണ്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതോടെ ഈ ഭാഗങ്ങളിൽ വനം വകുപ്പ് സംഘം തിരച്ചിൽ നടത്തുകയാണ്.

50 അംഗസംഘത്തിന് പുറമേ  ഡ്രോൺ കൂടി ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. തടത്തെ മുളം കൂട്ടത്തിലാണ് ആനയെ കണ്ടതെന്നാണ് കണ്ടതെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. ഇന്ന് അനുകൂല സാഹചര്യം ഉണ്ടായാൽ മയക്കുവെടി  വയ്ക്കാൻ ആണ് നീക്കം. ആന പൂർണ്ണ ആരോഗ്യവാൻ അല്ലാത്തതിനാൽ  മയക്കി നിർത്താൻ മാത്രം പാകത്തിലുള്ള  ഡോസ് ഉപയോഗിച്ചാണ് മയക്ക് വെടി വെക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories