മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടേരിയില്‍ കിണറ്റില്‍ വീണ കാട്ടാന കരകയറി. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കാട്ടാന കിണറ്റില്‍ നിന്ന് പുറത്തേക്ക് കയറിയത്. തുടര്‍ന്ന് ആന തോട്ടത്തിലേക്ക് കയറിപ്പോയി.
പ്രദേശവാസികള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുട നേതൃത്വത്തില്‍ രാവിലെ 9 മണിക്ക് ചര്‍ച്ച നടത്താനും ധാരണയായിട്ടുണ്ട്. അതിര്‍ത്തിയില്‍ നിലയുറപ്പിച്ച ആനക്കൂട്ടത്തെ വനത്തിനകത്തേക്ക് തുരത്താന്‍ ഇന്ന് കുങ്കിയാനകളെ എത്തിക്കും.