ഭക്തി സാന്ദ്രമായി കാസറഗോഡ് ആദൂർ ഭഗവതി ക്ഷേത്രാങ്കണം.351 വർഷങ്ങൾക്ക് ശേഷമെത്തിയ പെരുങ്കളിയാട്ടത്തിൽ ലക്ഷക്കണക്കിന് ഭക്തരാണ് എത്തിച്ചേർന്നത്.നൂറിലധികം തെയ്യക്കോലങ്ങൾ കെട്ടിയാടിയ പെരുങ്കളിയാട്ടതിന്ന് ഇന്ന് സമാപനമാകും.
ക്ഷേത്ര മുറ്റത്ത് ഉറഞ്ഞാടുന്ന തെയ്യങ്ങൾ. ഓരോ മണിക്കൂറിലും ചമയങ്ങളിലും രൂപത്തിലും തിരുമുടിയിലും വ്യത്യസ്‌തമായ തെയ്യക്കോലങ്ങളുടെ പുറപ്പാട്.
ഉത്തരമലബാറിലെ പ്രമുഖ മുകയ-ബോവി സമുദായത്തിന്‍റെ ക്ഷേത്രങ്ങളിൽ ഒന്നാണ് ആദൂർ ഭഗവതിക്ഷേത്രം.351 വർഷങ്ങൾക്ക് ശേഷം ആദൂർ ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടം നാടിന്റെ ഉത്സവമായി മാറി.കേരളത്തിൽ നിന്നും മാത്രമല്ല കർണാടകയിൽ നിന്നും ഉത്സവം കാണാൻ ആളുകൾ ഒരോ ദിവസവും ഒഴുകി എത്തുകയാണ്.