കൊല്ലം പാരിപ്പള്ളിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ പള്ളിക്കൽ സ്വദേശി മുഹമ്മദ് ഹർഷിദ് ആണ് മരിച്ചത്. പാരിപ്പള്ളി പള്ളിക്കൽ റോഡിൽ കാട്ടു പുതുശ്ശേരി മസ്ജിദിന് സമീപമായിരുന്നു അപകടം. അപകടത്തിന് ശേഷം നിർത്താതെ പോയ ടിപ്പർ ലോറി പള്ളിക്കലിൽ വച്ച് നാട്ടുകാർ തടഞ്ഞു. സംഭവത്തിൽ പള്ളിക്കൽ പോലീസ് കേസെടുത്തു.