Share this Article
Union Budget
വീരപ്പന്‍ സന്തോഷിനെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു
Defendants

കോടതി വാറണ്ടുള്ള അടിമാലി സ്വദേശിയായ വീരപ്പന്‍ സന്തോഷെന്ന സന്തോഷിനെ വീട്ടില്‍ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച രണ്ട് പേരെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു.പഴമ്പിള്ളിച്ചാല്‍ സ്വദേശി ഷൈന്‍, കണ്ണൂര്‍ രാമമംഗലം സ്വദേശി ഹരീഷ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.ഇവരുടെ പക്കല്‍ നിന്നും മ്ലാവിറച്ചിയും പോലീസ് കണ്ടെടുത്തു.പോലീസ് സംഘത്തെ കണ്ട് സന്തോഷ് സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.

കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്ന അടിമാലി സ്വദേശിയായ വീരപ്പന്‍ സന്തോഷെന്ന സന്തോഷ് പോലീസിനെ കബളിപ്പിച്ച കഴിഞ്ഞ കുറച്ച് നാളുകളായി ഒളിവില്‍ കഴിഞ്ഞ് വരികയാണ്.ഇതിനിടെ ഇയാള്‍ പഴമ്പിള്ളിച്ചാല്‍ മേഖലയില്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തുന്നത്.പോലീസ് സംഘത്തെ കണ്ട് സന്തോഷ് സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.

ഇയാളെ വീട്ടില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചതുമായി ബന്ധപ്പെട്ടാണ് പഴമ്പിള്ളിച്ചാല്‍ സ്വദേശി ഷൈന്‍, കണ്ണൂര്‍ രാമമംഗലം സ്വദേശി ഹരീഷ് എന്നിവരെ അടിമാലി പോലീസ് കസ്റ്റഡിയില്‍ എടുത്തത്.പോലീസ് നടത്തിയ പരിശോധനയില്‍ വീടിന് പിറക് ഭാഗത്ത് സൂക്ഷിച്ചിരുന്ന പാകം ചെയ്യാത്ത മ്ലാവിറച്ചിയും കണ്ടെടുത്തു.

ഇറച്ചി വനംവകുപ്പിന് കൈമാറിയതായി പോലീസ് അറിയിച്ചു.ഇറച്ചി കണ്ടെടുത്തതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ വനംവകുപ്പ് സ്വീകരിച്ച് വരികയാണ്.നാളുകള്‍ക്ക് മുമ്പ് വനംവകുപ്പുദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സന്തോഷ് ഒളിവില്‍ കഴിയുന്നതെന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories