കൊല്ലം പത്തനാപുരത്ത് ബേക്കറിക്ക് തീപിടിച്ചു. പത്തനാപുരം നടുക്കുന്ന് റോഡില്‍ മാവേലി സ്റ്റോറിന് സമീപത്തായി പ്രവര്‍ത്തിയുന്ന ബേക്കറിയുടെ മുകള്‍നിലയിലാണ് തീ പിടുത്തമുണ്ടായത്. 2 യൂണിറ്റ് ഫയര്‍ ഫോഴ്സ് സംഘം തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.