വയനാട് പഞ്ചാരക്കൊല്ലി സ്വദേശി രാധയെ ആക്രമിച്ച് കൊന്ന നരഭോജി കടുവ പ്രദേശത്ത് തന്നെയുണ്ടെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. പ്രദേശത്ത് പട്രോളിങ്ങ് ശക്തമാക്കി ആർആർട്ടി സംഘം. കാട് അടച്ചുള്ള തെരച്ചിൽ ഇന്നുണ്ടാകില്ല. അതേസമയം ആക്രമണത്തിൽ മരിച്ച രാധയുടെ സംസ്കാരം രാവിലെ 11 മണിക്ക് നടക്കും.മൃതദേഹം പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട്ടിൽ എത്തിച്ചു.