വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയില്‍ കെപിസിസിസി അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുടുംബത്തിന്റെ പരാതി ന്യായമെന്ന് നാലംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിജയൻ്റെ കുടുംബത്തിന് സഹായവും സംരക്ഷണവും പാര്‍ട്ടി ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.