കടുവ ആക്രമണത്തെ തുടർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ നാളെ വയനാട്ടിൽ പ്രത്യേക യോഗം ചേരുമെന്ന് വന വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ജനങളുടെ പ്രതിഷേധത്തെ ന്യായമായി കാണുന്നു. നരഭോജി കടുവയായതിനാൽ വെടി വെച്ച് കൊല്ലാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പ്രതി പക്ഷത്തിന് പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെങ്കിലും ഇപ്പോൾ നടത്തുന്ന പ്രതിഷേധം രാഷ്ട്രീയപ്രേരിതമാണെന്നും മന്ത്രി പറഞ്ഞു.