Share this Article
Union Budget
മലയോര സമര യാത്രയ്ക്ക് ഇന്ന് തുടക്കം
UDF's Hilly Region Protest March Begins Today

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന മലയോര സമര യാത്രയ്ക്ക് ഇന്ന് തുടക്കം. യാത്രയുടെ ഉദ്ഘാടനം വൈകീട്ട് അഞ്ച് മണിക്ക് കണ്ണൂര്‍ ഇരിക്കൂര്‍ കരുവഞ്ചാലില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി നിര്‍വഹിക്കും.

വന്യമൃഗങ്ങളുടെ അക്രമത്തില്‍നിന്ന് മലയോര കര്‍ഷകരേയും ജനങ്ങളേയും രക്ഷിക്കുക കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരമുണ്ടാക്കുക, ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യാത്ര. സംസ്ഥാനത്തെ മലയോര മേഖലയിലൂടെ സഞ്ചരിക്കുന്ന സമര യാത്ര ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരം അമ്പൂരിയില്‍ സമാപിക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories