വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എൻഎം വിജയന്റെ ആത്മഹത്യയില്‍ ഐസി ബാലക്യഷ്ണന്‍ എംഎല്‍എ അറസ്റ്റിൽ. ആത്മഹത്യ പ്രേരണക്കേസിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.മുൻകൂർ ജാമ്യമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
ഐ സി ബാലകൃഷ്ണൻ്റെ വീട്ടിൽ കഴിഞ്ഞ ദിവസം അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. കേസിൽ ഒന്നാം പ്രതിയാണ് ഐ സി ബാലകൃഷ്ണൻ. മറ്റു പ്രതികളായ ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, മുൻ ട്രഷറർ ഗോപിനാഥൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.