തിരുവനന്തപുരം കുന്നത്തുകാൽ ചാവടിയിൽ ബൈക്ക് ഇടിച്ച് കാൽനട യാത്രകാരനായ വയോധികന് ഗുരുതര പരിക്ക്. ചാവടി സ്വദേശി റോബിൻസനാണ് ഗുരുതരമായി പരിക്കേറ്റത്.
ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വയോധികനെ ഇടിച്ച ശേഷം ബൈക്ക് നിർത്താതെ കടന്നു കളഞ്ഞു. സി.സി.ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.