വയനാട് പഞ്ചാരക്കൊല്ലി സ്വദേശി രാധയെ ആക്രമിച്ച് കൊന്ന നരഭോജി കടുവ കാണാമറയത്ത് തന്നെ തുടരുന്നു. കടുവ വനംവകുപ്പിന്റെ റഡാര്‍ പരിധിയിലെത്തിയില്ല. ഇന്നലെ നാട്ടുകാര്‍ കണ്ടെന്നുപറഞ്ഞയിടത്തും കടുവയുടെ സാന്നിധ്യം വനം വകുപ്പിന് സ്ഥിരീകരിക്കാനായില്ല.
വയനാട് ഡേറ്റ ബേസില്‍ ഉളളതെല്ലന്നാണ് സൂചന. ഐഡി ലഭിക്കാത്തത് ദൗത്യം നീളുന്നു. കടുവക്കായി ഇന്നും തിരച്ചിൽ തുടരും. കടുവയെ പിടികൂടാത്തതിൽ പ്രദേശത്ത് പ്രതിഷേധം ശക്തം. അതെസമയം സാഹചര്യം വിലയിരുത്താൻ ഇന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ്റെ അധ്യക്ഷതയിൽ ഉന്നത തല യോഗം ചേരും.