ജൈവ പച്ചക്കറി കൃഷിയിൽ ശ്രദ്ധേയനായി ഗണിതശാസ്ത്ര ബിരുദധാരി.കാസറഗോഡ്,മണിയാട്ടെ നവജിത്താണ് പഠന വഴിയിലും കൃഷിയിലും ഒരേ സമയം വേറിട്ട മാതൃക തീർക്കുന്നത്.
സ്കൂൾ കാലം മുതലേ കൃഷിയിൽ തൽപ്പരനായിരുന്നു നവജിത്. കൃഷിയിൽ ആധുനിക സാങ്കേതിക വിദ്യ പഠിക്കുകയും യോജിച്ച വിള തെരഞ്ഞെടുക്കുകയും ചെയ്യുന്ന പ്രിസിഷൻ ഫാമിങ്ങ് രീതിയാണ് ഈ ഇരുപത്തിയഞ്ചുകാരൻ തെരഞ്ഞെടുത്തത്. ജലസേചനം ഡ്രിപ്പ് വഴിയാണ് നടത്തുന്നത്. ഇലക്ട്രിക്കൽ ഡിപ്ളോമ നേടിയ ജ്യേഷ്ഠൻ നവനീത് കൂട്ടായി കൃഷിയിൽ ഒപ്പമുണ്ട്.
വീട്ടിന് മുന്നിലുള്ള പുറമ്പോക്ക് ഭൂമിയിലടക്കം 30 സെൻ്റിലധികം പയർ, വെണ്ട,നരമ്പൻ, കുമ്പളം എന്നിവയാണ് കൃഷി. ഏഴിമല നേവൽ അക്കാദമി ജീവനക്കാരനായ കെ.പി.നാരായണൻ്റേയും പരേതയായ പി. രജനിയുടേയും മകനാണ് ഈ യുവ കർഷകർ.