വയനാട് പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം. തെരച്ചിലിനായി പോയ ആർആർടി അംഗം ജയസൂര്യക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഉടൻ ആശുപത്രിയിലേക്ക് മാറ്റി . പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രിഅധികൃതർ അറിയിച്ചു.
മദ്യത്തിന് വില കൂട്ടി സംസ്ഥാന സർക്കാർ; ഒരു കുപ്പി മദ്യത്തിന് 10% വിലവർധനയുണ്ടാകും
മദ്യത്തിന് വില കൂട്ടി സംസ്ഥാന സർക്കാർ. ഒരു കുപ്പി മദ്യത്തിന് ശരാശരി 10% വിലവർധനയുണ്ടാകും. മദ്യക്കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും.
ഒരു കുപ്പി മദ്യത്തിന് ശരാശരി 10% വിലവർധന ആണ് ഉണ്ടാകുന്നത്. നാളെ മുതൽ വിലവർധന പ്രാബല്യത്തിൽ വരും. ആയിരത്തിന് താഴെയുള്ള മദ്യങ്ങൾക്ക് 10 മുതൽ 50 രൂപ വരെയാണ് വർധനയുണ്ടാവുക. 1000ന് മുകളിൽ വിലവരുന്ന മദ്യങ്ങൾക്ക് 100 മുതൽ 130 രൂപ വരെയുമാണ് വർധനവ്.
341 ബ്രാൻഡുകൾക്ക് വില വർധിച്ചപ്പോൾ 107 ബ്രാൻഡുകൾക്ക് വില കുറച്ചിട്ടുമുണ്ട്. 301 ബ്രാൻഡുകൾക്ക് വിലയിൽ മാറ്റമില്ല. ബെവ്കോയുടെ നിയന്ത്രണത്തിൽ ഉൽപാദിപ്പിച്ചു വിൽക്കുന്ന ജവാൻ റമ്മിനും വില കൂട്ടി. ഒരു കുപ്പിക്ക് പത്ത് രൂപയാണ് വർധിപ്പിച്ചത്.
ബെവ്‌കോയും മദ്യകമ്പനികളും തമ്മിൽ റേറ്റ് കോൺട്രാക്ട് ഉണ്ട്. ഇത് അടിസ്ഥാനമാക്കിയാണ് വിൽക്കുന്ന മദ്യത്തിന്റെ വില നിശ്ചയിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വില വർധിച്ചതിനെ തുടർന്ന് മദ്യത്തിന്റെ വില വർധിപ്പിക്കണമെന്ന് മദ്യ കമ്പനികൾ ആവശ്യപ്പെട്ടിരുന്നത്. മദ്യക്കമ്പനികളുടെ ഈ ആവശ്യം പരിഗണിച്ചാണ് നിലവിൽ വില കൂട്ടിയത്.