Share this Article
കണ്ണാടി പാലം സുരക്ഷിതമല്ലെന്ന് വിദഗ്ധസംഘം
Glass Bridge Deemed Unsafe by Experts

സംസ്ഥാനത്തെ ഏറ്റവും ഉയരവും നീളം കൂടിയതുമായ ആക്കുളം ഗ്ലാസ് പാലം സുരക്ഷിതമല്ലെന്ന് കോഴിക്കോട് എൻ ഐ ടി യിലെ വിദഗ്ധസംഘം. നിർമ്മാണം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നതിനിടെ രണ്ട് തവണയാണ് ഗ്ലാസ് സ്ലാബ് പൊട്ടിയത്. തുടർന്ന് നടത്തിയ പഠനത്തിലാണ്  ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് പാലം  സുരക്ഷിതമല്ലെന്ന കണ്ടെത്തൽ. പഠന റിപ്പോർട്ട്‌ സർക്കാരിന് സമർപ്പിച്ചു..

സംസ്ഥാന സർക്കാരിന്റെ വലിയ നേട്ടമായി, കേരളത്തിന്റെ വിനോദസഞ്ചാര മേഖലക്ക് മുതൽക്കൂട്ട് ആകുമെന്ന് പറഞ്ഞാണ് ആക്കുളം കണ്ണാടി പാലത്തിന്റെ പണികൾ തുടങ്ങിവെച്ചത്. സംസ്ഥാനത്ത് ഏറ്റവും ഉയരവും നീളം കൂടിയതുമായ കണ്ണാടി പാലമാണ് ആക്കുളത്തേത്. 75 അടി നീളമുണ്ട്, 50 മീറ്റർ ഉയരവും. കഴിഞ്ഞ മാർച്ചിലായിരുന്നു പാലത്തിൻ്റെ ഉത്ഘാടനം നിശ്ചയിച്ചിരുന്നത്. പക്ഷേ ഉത്ഘാടനത്തിന് മുൻപേ പാലത്തിൽ രണ്ടുതവണ വിള്ളലുകൾ കണ്ടെത്തി.

വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ്  എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായാണ് പദ്ധതി ആവിഷ്‌കരിച്ചത്. നിർമ്മാണം പൂർത്തിയാക്കിയ ഗ്ലാസ് പാലത്തിൽ ആദ്യം വിള്ളലുകൾ കണ്ടെത്തിയപ്പോൾ സാമൂഹ്യവിരുദ്ധർ ചുറ്റിക ഉപയോഗിച്ച് അടിച്ചു പൊട്ടിച്ചത് ആണെന്നായിരുന്നു അധികൃതരുടെ പരാതി.

തുടർന്ന് അറ്റകുറ്റപ്പണികൾക്കായി പാലം അടച്ചു. ഗ്ലാസ് പാളികൾ മാറ്റി സ്ഥാപിച്ചു, എന്നാൽ ഗ്ലാസ് സ്ലാബുകൾ വീണ്ടും പൊട്ടി,,, അധികൃതർ അത് മറച്ചുവെച്ചു. അനുഭവ പരിചയമില്ലാത്ത സ്ഥാപനത്തെ നിർമ്മാണ കരാർ ഏൽപ്പിച്ചതും വലിയ ചർച്ചയായിരുന്നു.  ഇതോടെ ചില്ലുപാലം സന്ദർശകർക്കായി തുറന്നുകൊടുക്കുന്നതിന് മുൻപ് ഒരു ഉന്നതതല സമിതി രൂപീകരിച്ച്  പരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചു. പിന്നിട് അറ്റകുറ്റപ്പണി  പൂർത്തിയാക്കി..

കോഴിക്കോട് എൻഐടിയിലെ വിദഗ്ധരും ചെന്നൈയിൽ നിന്നുള്ള സംഘവും രണ്ടു തവണ പരിശോധന നടത്തി.  തുടർന്ന്  കോഴിക്കോട് എൻഐടിയിലെ വിദഗ്ധസംഘത്തിന്റെ പഠന റിപ്പോർട്ടിലാണ് ഗ്ലാസ് പാലം സുരക്ഷിതമല്ലെന്ന കണ്ടെത്തൽ..  റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.. സന്ദർശകർക്ക് ആക്കുളം തടാകത്തിൻ്റെയും എയർഫോഴ്സ് മ്യൂസിയത്തിൻ്റെയും ഒക്കെ കാഴ്ചകൾ ആസ്വദിക്കാവുന്ന രീതിയിൽ തയ്യാറാക്കിയിരുന്ന ഗ്ലാസ് ബ്രിഡ്ജിന്റെ ഉത്ഘാനം ഇതോടെ, വീണ്ടും അനിശ്ചിതത്വത്തിലാവുകയാണ്....

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories