Share this Article
ലോറി ഡ്രൈവർ ആസിഫിന്റെ മരണം; ദുരൂഹതയാരോപിച്ച് കുടുംബം
Lorry Driver Asif's Death

കാസറഗോഡ്,ബയാറിലെ ലോറി ഡ്രൈവർ ആസിഫിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. ഒറ്റനോട്ടത്തിൽ കൊലപാതകം എന്ന് സംശയിക്കുന്ന സാഹചര്യത്തിൽ,  അന്വേഷണം അട്ടിമറിച്ചെന്നാണ് ആരോപണം.യുവാവിന്റെ മരണത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തണമെന്ന്  ആക്ഷൻ കമ്മിറ്റിയും ആവശ്യപ്പെട്ടു.

ജനുവരി 15ന് രാത്രി 1.45 ഓടെയാണ് ആസിഫിനെ ബായാർ ഗാളിയടുക്കയിലെറോഡരികിൽ നിർത്തിയിട്ട ടിപ്പർലോറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ ഒരു മണിയോടെ ലോറിയുമായി വീട്ടിൽ നിന്ന് പോയതായിരുന്നു. പിന്നീട് ലോറിക്കുള്ളിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാർ ആസിഫിനെ ആംബുലൻസിൽ ബന്തിയോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇടുപ്പെല്ലിന് ഉണ്ടായ പൊട്ടലാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർടം റിപോർട്ട്.പക്ഷേ ആസിഫിന്റെ ശരീരത്തിൽ കണ്ട പാടുകൾ മരണത്തിൽ സംശയങ്ങൾ വർധിപ്പിക്കുന്നതായി ബന്ധുക്കൾ  മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ്മേധാവിക്കും നൽകിയ പരാതിയിൽ പറയുന്നു, ടിപർ ലോറിയിൽ നിന്ന് പൊലീസ് ലാത്തിയുടെ കഷ്ണം കണ്ടെത്തിയതും മരണത്തിലെ ദുരൂഹത വർധിപ്പിക്കുന്നുണ്ടെന്ന് ആക്ഷൻ ആക്ഷൻ ഭാരവാഹികൾ ആരോപിച്ചു. പൊലീസിനെതിരെ കൂടി സംശയമുന ഉയർന്ന സാഹചര്യത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച്ന് കൈമാറിയിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories