വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. പിലാക്കാവിനോട് ചേർന്നാണ് കടുവയുടെ ജഡം കണ്ടത്. ചത്തത് രാധയെ കൊന്ന നരഭോജി കടുവയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. നരഭോജി കടുവയെ പുലര്‍ച്ചെ പിലാക്കാവില്‍ അവശനിലയില്‍ കണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മയക്കുവെടിവെച്ചെങ്കിലും കടുവ ഓടിപ്പോയെന്നും പറഞ്ഞു. അതേസമയം കടുവ ചത്തതിന് പിന്നാലെ നാട്ടുകാർ ആഹ്ളാദം പങ്കുവച്ചു.
റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തിന് ഇന്ന് തുടക്കം
റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തിന് ഇന്ന് തുടക്കം. വേതന പാക്കേജ് പരിഷ്‌കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ധന,ഭക്ഷ്യ മന്ത്രിമാർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരവുമായി വ്യാപാരികൾ മുന്നോട്ടുപോകുന്നത്.