അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ റിമാന്റ് ചെയ്തു. പ്രതികളായ മുഹമ്മദിനേയും ഷെമീറിനേയുമാണ് മഞ്ചേരി കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തത്.
വിവിധയിടങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയിലാണ് കേസ്. 2023 ഫെബ്രുവരി മുതലാണ് യുവതി ബലാത്സംഗത്തിന് ഇരയായത്. പ്രലോഭിപ്പിച്ച് അയല്‍വാസിയായ യുവാവാണ് ആദ്യം ബലാത്സംഗം ചെയ്തത്.
പിന്നീട് ഇയാളുടെ സുഹൃത്തുക്കളും യുവതിയുടെ അകന്ന ബന്ധുക്കളുമടക്കം ഏഴ് പേര്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. തന്റെ 15 പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു.