വരുമാനത്തില്‍ വന്‍ കുതിപ്പുമായി റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍. ഇക്കുറി വരുമാനം 1716.42 കോടിയായി ഉയര്‍ന്നുവെന്ന് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ഡോ. മനീഷ് ധപ്‌ല്യാല്‍ അറിയിച്ചു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ട്രെയിനില്‍ യാത്രചെയ്യുന്നവരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്.
8.1 കോടി യാത്രക്കാരാണ്് ഡിവിഷന് കീഴിലെ വിവിധ റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്നും യാത്ര ചെയ്തത്. ചരക്കു വരുമാനം 305.19 കോടി രൂപയും നോണ്‍ ഫെയര്‍ റവന്യു 24.38 കോടി രൂപയുമാണ്. റെക്കോര്‍ഡ് നമ്പര്‍ ശബരിമല സ്െപഷല്‍ ട്രെയിനുകളോടിച്ചതു വഴി അഞ്ചു ലക്ഷം തീര്‍ത്ഥാടകര്‍ക്കു യാത്രാ സൗകര്യമൊരുക്കിയെന്നും ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു.