എറണാകുളം കൂത്താട്ടുകുളത്ത് തട്ടിക്കൊണ്ടു പോകപ്പെട്ട നഗരസഭ കൗൺസിലർ കലാ രാജുവിന്റെ മകനെതിരെ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം നൽകിയ പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തി. തന്നെ സമ്മർദത്തിലാക്കാൻ ശ്രമിച്ചെന്നും കേസുമായി മുന്നോട്ട് പോകുമെന്നും കലാ രാജു വ്യക്തമാക്കി.