Share this Article
Union Budget
പ്രധാനമന്ത്രിയുടെ ജീവിത കഥ എഴുതി ഇന്ത്യാ ബുക്കില്‍ ഇടം പിടിച്ച് ചിമ്മണ്ടി നീലകേശി വിദ്യാപീഠം
 India Book of Records

പ്രധാനമന്ത്രിയുടെ ജീവിത കഥ എഴുതി ഇന്ത്യാ ബുക്കില്‍ ഇടം പിടിച്ച സന്തോഷത്തിലാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികളും അധ്യാപകരും. തിരുവനന്തപുരം  നെയ്യാറ്റിന്‍കര, ചിമ്മണ്ടി നീലകേശി വിദ്യാപീഠമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

20 അടിപൊക്കത്തിലും പത്തടി വീതിയിലും വരുന്ന വലുപ്പമുള്ള ടൈപ്പോഗ്രാഫിക് ചിത്രരൂപം ആണ് ഇവര്‍ ഒരുക്കിയത്. പൂര്‍ണ്ണമായും കോട്ടണ്‍ തുണിയില്‍ ലാണ് ചിത്രം വരയ്ക്കാനുള്ള അടിസ്ഥാനം ഒരുക്കിയത്.

പ്രധാനമന്ത്രിയുടെ ജീവിതചരിത്രം പേനകൊണ്ട് എഴുതിയാണ് ഈ ചിത്രരൂപത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. സ്‌കൂളിലെ അധ്യാപകനായ  ബിബിന്‍ രാജ്ന്റെ നേതൃത്വത്തില്‍ മൂന്നു ദിവസം മാത്രം എടുത്താണ് ഈ കാല സൃഷ്ടിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

പ്രധാനമന്ത്രിയുടെ ജീവിത ചരിത്രങ്ങളും, അനുഭവങ്ങളും മനസ്സിലാക്കാന്‍ ഈയൊരു ഉദ്യമം കൊണ്ട് സാധിച്ചു എന്ന് വിദ്യാര്‍ത്ഥികളും പറയുന്നു. വിദ്യാഭ്യാസ മേഖലയ്ക്ക് സംഭാവന നല്‍കുന്ന തരത്തിലുള്ള മറ്റൊരു റിക്കോര്‍ഡ് നേടാനുള്ള ഒരുക്കത്തിലാണ് ഇവിടെയുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories