Share this Article
നെന്മാറ ഇരട്ടക്കൊലപാതകം; ജനകീയ പ്രതിഷേധത്തില്‍ കേസ്‌
Nenmara Double Murder case

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതിയെ പിടികൂടാൻ വൈകിയതിൽ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെയാണ് കേസ്. പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

നാട്ടുകാരിൽ ചിലർ നടത്തിയ പ്രതിഷേധത്തില്‍ നെന്മാറ പൊലീസ് സ്റ്റേഷന്റെ ഗേറ്റും കവാടവും തകര്‍ന്നിരുന്നു. അതേസമയം പ്രതി ചെന്താമരയെ കസ്റ്റഡിയില്‍ വാങ്ങും മുമ്പ് രഹസ്യമൊഴി രേഖപ്പെടുത്താനാണ് പോലീസിൻ്റെ നീക്കം. രണ്ട് ദിവസത്തിനുള്ളില്‍ കസ്റ്റഡി അഭ്യർത്ഥന നല്‍കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories